പള്ളിക്കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ അടക്കമുള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് കാസര്‍ഗോഡ് പൊലീസിന്റെ നിര്‍ദ്ദേശം. പള്ളിക്കമ്മറ്റികള്‍ക്ക് പോലിസ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
മദ്രസാ അധ്യാപകരായി നിയമിക്കപ്പെടുന്നവരുടെ സാമൂഹ്യപശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും അന്വേഷിച്ച് ബോധ്യപ്പെടണമെന്നും അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് നോട്ടിസില്‍ പോലിസ് വ്യക്തമാക്കുന്നത്. മദ്രസയ്ക്കു പുറമെ പള്ളിയ്ക്കു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഈ നിര്‍ദേശം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കേസുകളുള്ളവരുടെ വിവരങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാലിക്കാതെ നിയമനം നടത്തിയാല്‍ പളളിക്കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ പറയുന്നു. ചീമേനി, ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.


മദ്ര അധ്യാപകരെ നിയമിക്കുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മഹല്ല് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയതായ വാര്‍ത്ത കാസര്‍കോഡ് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയും നിഷേധിച്ചിട്ടില്ല.













Discussion about this post