ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടെന്ന സിപിഎം തീരുമാനത്തില്‍ പ്രതികരണവുമായി ഏഷ്യാനെറ്റ്. സി.പി.ഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു.
‘ഒരാള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുന്ന നിലയില്‍ നടത്താന്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യങ്ങളുന്നയിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് സി.പി.ഐ.എം ആണ് സ്വഭാവികമായും ചോദ്യങ്ങള്‍ കൂടുതല്‍ അവരോട് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കും. അതില്‍ ചാനല്‍ അവതാരകന്‍ എങ്ങനെ കുറ്റക്കാരനാകും’ -എം.ജി രാധാകൃഷ്ണന്‍ ചോദിക്കുന്നു.
ഏഷ്യാനെറ്റിന്റെ അവതാരകന്‍ ഒരു സമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലാണ് അവതാരകന്റെ സമീപനമെന്നും സി.പി.ഐ.എം ആരോപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിന്റെ രാഷ്ട്രീയം എന്താണെന്ന് ജനങ്ങള്‍ക്കറിയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് പറഞ്ഞു. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസിലേക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന സി.പി..എം തീരുമാനത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചാനലിന് നേര്‍ക്ക് അണ്‍ലൈക്ക് ക്യാംപെയ്ന്‍ സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ച വരെ 50 ലക്ഷം പേരായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരുന്നത്.എന്നാല്‍ സി.പി.ഐ.എം തീരുമാനം വന്നതിന് പിന്നാലെ ഇത് 48,60,064 ആയി കുറഞ്ഞു. സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ ചാനലിനെതിരെ അണ്‍ലൈക്ക് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.













Discussion about this post