തിരുവനന്തപുരം :ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാലമ്പലത്തില്‍നിന്ന് ഭക്തര്‍ക്ക് തൊഴാന്‍ അവസരമൊരുക്കും. എന്നാല്‍ ശ്രീകോവിലിന് സമീപം പ്രവേശനമില്ല.
അതേസമയം വഴിപാട് നടത്താന്‍ അവസരം ഉണ്ടാകും. വഴിപാട് ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നല്‍കും. നേരത്തെ കൊവിഡ് സുരക്ഷയുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനം കൊവിഡ് 19 സമൂഹ വ്യാപനത്തിന്റെ പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.













Discussion about this post