വിസ തട്ടിപ്പ് നടത്തിയ മൂന്ന് ചൈനീസ് പൗരന്മാർ അമേരിക്കയിൽ അറസ്റ്റിൽ. ചൈനീസ് സായുധസേനകളിലെ അംഗത്വം സംബന്ധിച്ച വിവരം മറച്ചു വച്ചുവെന്നാണ് ആരോപണം.
മൂന്ന് പേരെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചൈനീസ് പൗരന് സാന്‍ഫ്രാന്‍സിസ്കോയിലെ ചൈനീസ് കോണ്സുലേറ്റിലാണുള്ളത്. ഇതുമൂലം ഇയാളെ അറസ്റ്റ് ചെയ്യാന്‍ എഫ്ബിഐയ്ക്ക് കഴിഞ്ഞിട്ടില്ല.
ചൈനീസ് സൈന്യവുമായി അപ്രഖ്യാപിത ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ എഫ്ബിഐ ഏജന്റുമാര്‍ ചോദ്യം ചെയ്തു. യുഎസ്സിലെ 25 നഗരങ്ങളിലായാണ് ചോദ്യം ചെയ്തത്. ആര്‍മി സയന്റിസ്റ്റുകളെ യുഎസ്സിലേയ്ക്ക് എത്തിക്കാനുള്ള ചൈനയുടെ ഗൂഢപദ്ധതിയുടെ ഭാഗമാണിതെന്ന് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.
Discussion about this post