വാഷിംഗ്ടൺ : ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്ന നടപടിക്ക് അവസാനം കുറിക്കുകയാണെന്ന് അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കുന്നതിനായി അമേരിക്കയും സഖ്യകക്ഷികളും വ്യത്യസ്തങ്ങളായ വഴികൾ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈനയിലുള്ള അമേരിക്കൻ കോൺസുലേറ്റ് അടയ്ക്കാൻ ചൈന ഉത്തരവ് നൽകിയതിന് തൊട്ടു പിന്നാലെയാണ് മൈക്ക് പോംപിയോയുടെ ഈ പ്രസ്താവന.
1980-കളിൽ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ സോവിയറ്റ് യൂണിയനെതിരെ ഉപയോഗിച്ചിരുന്ന നയം ‘വിശ്വസിക്കുക പക്ഷെ സംശയനിവൃത്തി നടത്തുക’ എന്നാണെങ്കിൽ ചൈനക്കെതിരെ ലോകരാഷ്ട്രങ്ങൾ പ്രയോഗിക്കേണ്ട നയം അവിശ്വസിച്ച് കൊണ്ട് സംശയനിവൃത്തി നടത്തുകയെന്നാണെന്ന് യു.എസ് സെക്രട്ടറി പറഞ്ഞു. ലോകരാഷ്‌ട്രങ്ങളെല്ലാം ചൈനയുടെ നയം മാറ്റുന്നതിനായി ചൈനക്കെതിരെ സമ്മർദ്ദം ചെലുത്തണമെന്നും ഇല്ലെങ്കിൽ ചൈനയുടെ ഭാവി പ്രവർത്തനങ്ങൾ ലോക ജനതയെ മുഴുവൻ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ളതാവുമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.
Discussion about this post