ഓൺലൈൻ ക്ലാസിന് നേർക്ക് മുഖം തിരിക്കുന്ന കുട്ടിയും കുട്ടിക്ക് വേണ്ടി ക്ലാസ് അറ്റൻഡ് ചെയ്ത് നോട്ടുകൾ തയ്യാറാകുന്ന മുത്തശ്ശിയും. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആയ ഈ ചിത്രത്തിന് സ്വതന്ത്ര ആവിഷ്കാരം നൽകിയിരിക്കുകയാണ് യുവ ചിത്രകാരനായ പ്രസെൽ ദിവാകരൻ.

തല തിരിഞ്ഞ് മുഖം പൊത്തി കിടക്കുന്ന കുട്ടിയുടെ ചിന്തകൾ എപ്രകാരമായിരിക്കാം എന്നതാണ് പ്രസെൽ ഭാവനയിൽ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷി മൃഗാദികളും ആകാശവും സൂര്യനും പട്ടവും ഒക്കെ അവൻ ഭാവനയിൽ കാണുന്നതായി ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്ത കുട്ടിയുടെയും മുത്തശ്ശിയുടെയും ചിത്രം പോലെ മികച്ച അഭിപ്രായങ്ങളോടെ പ്രചരിക്കുകയാണ് പ്രസെൽ ദിവാകരന്റെ വരയും.













Discussion about this post