തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം തുടരുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഈയാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. നിലവിലെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ നടപ്പാക്കേണ്ട എന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post