ഡൽഹി: ഇന്ത്യൻ സൈന്യത്തിനും ആർ എസ് എസിനുമെതിരെ അപകീർത്തികരമായ വർഗ്ഗീയ പ്രചാരണം നടത്തിയതിന് ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റ് സാജിദ് ബിൻ സയീദിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ആർ എസ് എസ് ആവിഷ്കരിച്ച വംശഹത്യാ സിദ്ധാന്തം കശ്മീരിൽ നടപ്പിലാക്കാൻ കൂട്ടു നിൽക്കുകയാണ് ഇന്ത്യൻ സൈന്യമെന്നും സ്വയം നിർണ്ണയാധികാരം കശ്മീരികളുടെ അവകാശമാണെന്നും സാജിദ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ കശ്മീരിൽ വംശീയ ഉന്മൂലനം നടത്തുകയാണെന്ന് ജൂലൈ 12ന് സാജിദ് അഭിപ്രായപ്പെട്ടിരുന്നു. പലസ്തീനിലേതിന് സമാനമായാണ് കശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ഇയാൾ ട്വീറ്റ് ചെയ്തിരുന്നു. ഇവ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ ഡൽഹി പൊലീ തീരുമാനിച്ചത്.
നേരത്തെ അറസ്റ്റിലായ ജെ എൻ യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെതിരെ ഡൽഹി പൊലീസ് ഭീകരവാദ പ്രവർത്തനത്തിന് യുഎപിഎ ചുമത്തിയിരുന്നു.
Discussion about this post