തിരുവല്ല : പോക്സോ കേസിൽ അകപ്പെട്ട രഹന ഫാത്തിമ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു.ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്.ഹർജിയിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അഡ്വ.എ.വി അരുൺ പ്രകാശ് സുപ്രീം കോടതിയിൽ കവിയറ്റ് ഫയൽ ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത കുട്ടികളെ കൊണ്ട് നഗ്നമേനിയിൽ ചിത്രരചന നടത്തി, വീഡിയോ ഷൂട്ട് ചെയ്ത സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് എറണാകുളം സൗത്ത് പോലീസ് രഹനക്കെതിരെ പോക്സോ ചുമത്തിയത്. പോക്സോ നിയമത്തിലെ 13 14 15 വകുപ്പുകളും ഐടി ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് രഹനക്കെതിരെ ചുമത്തിയ വകുപ്പുകൾ. കോടതി ജാമ്യം നിഷേധിച്ചതിനെ അറസ്റ്റ് ചെയ്യാൻ കേരള പോലീസ് തയ്യാറായിരുന്നില്ല.













Discussion about this post