റഫാൽ വിമാനങ്ങൾ കൃത്യസമയത്ത് ഡെലിവറി നൽകിയതിന് ഫ്രാൻസിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ അംബാസ്സഡർ.ഇന്ത്യൻ അംബാസ്സഡറായ ജാവേദ് അഷറഫാണ് ഫ്രഞ്ച് ഭരണകൂടത്തിനും ബോർഡോക്സിലെ മെറിഗ്നാക് എയർബേസിലുള്ള ഡസ്സോ ഏവിയേഷനും നന്ദി അറിയിച്ചിരിക്കുന്നത്.ഡസ്സോ ഏവിയേഷനിൽ നിന്നും പുറപ്പെട്ട റഫാൽ വിമാനങ്ങൾ ഇന്നലെ യുഎഇയിൽ എത്തിയിരുന്നു.ഈ വിമാനങ്ങൾ യുഎഇയിലെ അൽദഫ്‌റ എയർ ബേസിൽ നിന്നും ഇന്ന് രാവിലെ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്.
ആദ്യ ബാച്ചിൽ 4 റഫാൽ വിമാനങ്ങൾ ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ചൈനയുമായുള്ള സംഘർഷാവസ്ഥ പരിഗണിച്ച് 5 റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയിലേക്കയച്ചിട്ടുണ്ട്.ഇതിൽ 3 റഫാൽ വിമാനങ്ങൾക്ക് ഒറ്റ സീറ്റും ബാക്കി രണ്ടെണ്ണത്തിനു രണ്ടു സീറ്റ് വീതവുമാണ് ഉള്ളത്.അൽപ്പനേരത്തെ നാടകം ഈ വിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post