തിരുവനന്തപുരം : ഇന്ന് മലപ്പുറത്ത് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.ഇതു കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച 5 പേരുടെ മരണകാരണം കോവിഡ് ആണെന്ന് വ്യക്തമാക്കുന്ന പരിശോധന ഫലം ഇന്ന് പുറത്തു വന്നിരുന്നു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാന ഇന്നലെയാണ് മരണപ്പെടുന്നത്.ഇന്നലെ വൈകീട്ട് കനത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടി രാത്രിയോടെ മരിച്ചു.
മരണ ശേഷം നടത്തിയ ആന്റിജൻ പരിശോധനയിലും പിസിആർ പരിശോധനയിലും കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജി(78), കണ്ണൂർ ചക്കരക്കൽ തലമുണ്ടയിൽ സ്വദേശി സജിത്ത് (41), കാസർകോട് ഉപ്പള സ്വദേശി ഷഹർ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ (58) എന്നിവരും കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് ഇന്ന് സ്ഥിരീകരിച്ചു.












