തിരുവന്തപുരം : ട്രഷറിയിൽ നിന്നും പണം വെട്ടിച്ചതിന് അറസ്റ്റിലായ ബിജുലാലിന്റെ മൊഴി പുറത്ത്.രണ്ടുകോടി രൂപ തട്ടിച്ചെടുക്കുന്നതിന് മുമ്പ് ഒരു 74 ലക്ഷം രൂപയും ഇതുപോലെ തട്ടിയെടുത്തിരുന്നു. മുൻ ട്രഷറി ഓഫീസർ തന്നെയാണ് യൂസർ ഐഡിയും പാസ്‌വേഡും നൽകിയതെന്ന് ബിജുലാൽ മൊഴിനൽകി. എന്നാൽ, ഈ മൊഴി ട്രഷറി ഓഫീസർ നിഷേധിച്ചു.
തട്ടിച്ചെടുത്ത പണം ആദ്യം ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയ ബിജുലാൽ, ഭൂമി വാങ്ങാനായി ആ പണം സഹോദരിക്ക് നൽകി. ഭാര്യക്ക് ആഭരണങ്ങൾ വാങ്ങിയ ശേഷം മിച്ചമുണ്ടായിരുന്ന പണം, ഓൺലൈനിൽ റമ്മി കളിച്ച് തുലച്ചുവെന്നുമാണ് പ്രതി പറയുന്നത്.നാലു ദിവസം പോലീസിനെ വെട്ടിച്ച് മുങ്ങി നടന്ന ശേഷം, ഇന്ന് രാവിലെയാണ് മുഖ്യപ്രതി ബിജുലാലിനെ പോലീസ് പിടികൂടുന്നത്.












