കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നെന്നും സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ എൻഐഎ കോടതിയിൽ വാദിക്കുകയായിരുന്നു.
സ്വപ്നക്ക് സ്പെയ്സ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണെന്നും ശിവശങ്കറിൽ നിന്നും സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ വിജയകുമാർ കോടതിയെ അറിയിച്ചു.ചോദ്യം ചെയ്യൽ അവസാനിച്ചാൽ തനിക്ക് ജാമ്യം നൽകണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. എന്നാൽ, സ്വപ്ന ഉൾപ്പെട്ടിരിക്കുന്നത് നികുതി വെട്ടിപ്പു കേസിലല്ല, സാമ്പത്തിക ഭീകരവാദ കേസിലാണെന്ന് തെളിവുകൾ നിരത്തി എൻഐഎ വാദിച്ചു.
Discussion about this post