ഇടുക്കി : ഇന്നലെ രാത്രി പെയ്ത മഴയിൽ ഇടുക്കി ജില്ലയിൽ നാല് സ്ഥലത്ത് ഉരുൾപൊട്ടി.പീരുമേട്ടിൽ മൂന്നു സ്ഥലത്തും മേലെ ചിന്നാറിലുമാണ് ഉരുൾ പൊട്ടലുണ്ടായത്.ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ജില്ലയിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.
വാഗമൺ നല്ലതണ്ണി പാലത്തിനു സമീപം, നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനാണ് മരിച്ചത്.വെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിലും ഉള്ള അപകടസാധ്യത കണക്കിലെടുത്ത് രാത്രി 7 മുതൽ രാവിലെ ആറ് വരെ ജില്ലയിലെ മലയോര മേഖലകളിൽ കലക്ടർ ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Discussion about this post