കോഴിക്കോട്: വിമാനം താഴേക്ക് വലിയ ശബ്ദത്തോടെയാണ് പതിച്ചതെന്ന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ വിശദീകരണം. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നു. വിമാനം റണ്‍വേയിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍. വലിയ ശബ്ദം കേട്ടു. പെട്ടെന്ന് വിമാനത്തിനുള്ളിലേക്ക് തെറിച്ചുപോവുകയായിരുന്നുവെന്നും പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാര് പറയുന്നു.
വിമാനം ലാന്‍ഡ് ചെയ്തശേഷം വലിയ വേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തെറിച്ചുപോയി.
കരിപ്പൂര്‍ വിമാനാപകടത്തില് 14 പേര്‍ മരിച്ചതായാണ് റിപ്പോര്ട്ട്. 125 പേര്‍ക്ക് പരിക്ക്. 15 പേരുടെ നില ഗുരുതരമാണ്. യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും പരുക്കുണ്ട്. പിന്നിലിരുന്ന കുറച്ച് ആളുകള്‍ക്ക് മാത്രമേ പരുക്കില്ലാതെയുള്ളൂവെന്നും ജയ പറഞ്ഞു.












Discussion about this post