കോഴിക്കോട്: നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍ കേരളത്തിന് ഇന്ന് നേരിടേണ്ടി വന്നത് രണ്ട് വലിയ ദുരന്തങ്ങളാണ്. ശക്തമായ മഴയെ തുടര്ന്ന് രാവിലെ രാജമലയില് ഉരുള്പ്പൊട്ടലുണ്ടായി. പതിനേഴുപേരുടെ മൃതദേഹമാണ് ഇന്ന് മണ്ണിനടയില് നിന്ന് പുറത്തെടുത്തത്. നിരവധി ആളുകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലാണ്.
ശക്തമായ മഴയെ തുടര്ന്ന് കരിപ്പൂരില് വിമാനം റണ്വെയില് നിന്ന് തെന്നിമാറി. 16 മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ടുചെയ്യുന്നത്. ഏകദേശം 35 അടി താഴ്ചയിലേക്ക് വിമാനം വീഴുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാല്‍ത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.
വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുമാണ് സൂചനകള്‍. പൈലറ്റും സഹപൈലറ്റും മരിച്ചിട്ടുണ്ട്. ഇവരില്‍ കോഴിക്കോട്ടെ മെഡിക്കല്‍ കോളജില്‍ എത്തിച്ച അമ്മയും കുഞ്ഞും മരിച്ചതായാണ് വിവരം. വിമാനത്തില്‍ 10 കുഞ്ഞുങ്ങളും അഞ്ചുവയസില്‍ താഴെയുള്ള 24 കുട്ടികളും ഉണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാല്‍ റണ്‍വേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത്. വിമാനം റണ്‍വേയ്ക്ക് പുറത്തേയ്ക്ക് വീണു രണ്ടായി പിളര്‍ന്നിട്ടുണ്ട്.












Discussion about this post