ചെന്നൈ : കരിപ്പൂർ വിമാനത്താവളം ഗതാഗത യോഗ്യമല്ലെന്നും, നനവുള്ള പരിസ്ഥിതി ലാൻഡിങ് അനുവദിക്കരുതെന്നുമുള്ള വിദഗ്ധാഭിപ്രായം അവഗണിച്ചെന്ന പരാതിയുമായി വ്യോമയാന വിദഗ്ധർ.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാസമിതിയിലെ അംഗമായ ക്യാപ്റ്റൻ മോഹൻ രംഗനാഥനാണ് ഈ പരാമർശവുമായി രംഗത്തു വന്നിരിക്കുന്നത്. “മംഗലാപുരം വിമാനാപകടത്തിനു ശേഷമുള്ള എന്റെ മുന്നറിയിപ്പ് അന്നത്തെ സർക്കാർ പരിഗണിച്ചില്ല. താഴോട്ട് ചരിഞ്ഞിറങ്ങുന്ന ഒരു ടേബിൾ ടോപ്പ് റൺവേയാണത്.അതിന്റെ അവസാനമുള്ള ബഫർസോൺ തികച്ചും അപര്യാപ്തമാണ്.ഒരു വിമാനത്താവളത്തിലെ റൺവേയുടെ അവസാനം ചുരുങ്ങിയത് 240 മീറ്റർ വ്യാപ്തിയുള്ള ബഫർസോൺ ഉണ്ടാവണം.എന്നാൽ, കരിപ്പൂർ വിമാനത്താവളത്തിന് 90 മീറ്റർ മാത്രമേയുള്ളൂ.” രംഗനാഥൻ പറയുന്നു.
“17 ജൂൺ 2011-ൽ തന്നെ അന്നത്തെ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ ചെയർമാന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങൾ റിപ്പോർട്ട് അയച്ചിരുന്നു.വിമാനം പറന്നിറങ്ങുന്ന റൺവേയുടെ ഇരുവശവും 100 മീറ്റർ വീതം സ്ഥലം ഒഴിഞ്ഞു കിടക്കണമെന്നാണ്.എന്നാൽ, കരിപ്പൂർ വിമാനത്താവളത്തിൽ 75 മീറ്റർ സ്ഥലം മാത്രമേയുള്ളൂ” രംഗനാഥൻ കൂട്ടിച്ചേർത്തു.ഇന്നലത്തെ കരിപ്പൂർ വിമാനാപകടത്തിനു ശേഷം ദേശീയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റൻ മോഹൻ രംഗനാഥൻ.













Discussion about this post