തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 485 പേരിൽ 435 പേർക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെ.ഇതിൽ 7 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേരുടെ രോഗ ഉറവിടം ലഭ്യമായിട്ടില്ല.തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ന് ജില്ലയിലെ 777 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 1420 കോവിഡ് കേസുകളാണ്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രോഗം ബാധിച്ച് നാലുപേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അതേസമയം, 1715 പേർ ഇന്ന് രോഗമുക്തി നേടി.
Discussion about this post