ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിജെപി നേതാവിന് പരുക്ക്. പിന്നാക്ക വിഭാഗം മോര്‍ച്ചയുടെ ബുദ്ഗാം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹാമിദ് നജറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. നജറിനെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
ഭീകരർ വീടിനകത്ത് അതിക്രമിച്ചു കയറി അബ്ദുൽ ഹമീദിനെ വെടിവെക്കുകയായിരുന്നു.
ഈ മാസം ആറിന് കുല്‍ഗാമില്‍ തീവ്രവാദികളുടെ വെടിയേറ്റ് ബിജെപി സാര്‍പഞ്ച് സജാദ് അഹമ്മദ് കൊല്ലപ്പെട്ടിരുന്നു.
ജൂലൈയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ബന്ദിപോര മുന്‍ ബി ജെ പി പ്രസിഡന്റ് വസിം ബാരി, അദ്ദേഹത്തിന്റെ പിതാവ്, സഹോദരന് എന്നവര്‍ക്ക് പരുക്കേറ്റിരുന്നു.
Discussion about this post