തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് രാമായണത്തിന്റെ നാള്‍ വഴികള്‍ പറഞ്ഞു തരാന്‍ സിപിഎം നേതാവും എംഎല്‍എയുമായ എം. സ്വരാജ്. ഓഗസ്റ്റ് 9ന് വൈകിട്ടാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പൂര്‍ണത്രയീശ്വ ക്ഷേത്രത്തില്‍ എം. സ്വരാജിന്റെ രാമായണ പ്രഭാഷണം. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ രാമായണ പ്രഭോഷണോത്സവം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായ രാമായണത്തിന്റെ നാള്‍ വഴികള്‍ എന്ന വിഷയത്തിലാണ് സിപിഎം യുവ നേതാവിന്റെ ആത്മീയ വിഷയത്തിലുള്ള പ്രഭാഷണം.
പരിപാടിയുടെ നോട്ടിസ് സോഷ്യല്‍ മീഡിയകളിലും മറ്റും വിമര്‍ശനത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
”ശിവന്റെ സേന ശിവസേന… ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ല.. പ്രളയം മൂലം ഓണസമയത്ത് ശബരിമല നട തുറന്നപ്പോള്‍ കന്നി അയ്യപ്പന്‍മാര്‍ വന്നില്ല, അങ്ങിനെ ആ ഓഗസ്റ്റ് പതിനെട്ടാം തീയതി അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ കല്യാണം കഴിച്ചിരിക്കാ0′ എന്നിങ്ങനെ ഏറെ വിവാദപ്രസ്താവനകള്‍ നടത്തിയ എം സ്വരാജിനെ തന്നെ ക്ഷേത്രപരിപാടിയ്ക്ക് ക്ഷണിച്ചത് ഏറെ പ്രശംസനീയമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പൂര്‍ണത്രയീശ ക്ഷേത്രം എകെജി സെന്ററിന്റെ കീഴിലായോ എന്നും ചിലര്‍ ചോദിക്കുന്നു.
‘രാമ ഭക്തിയുടെ ഭിന്നഭാവങ്ങള്‍’ പറഞ്ഞു തരാന്‍ ഇതേ ക്ഷേത്രത്തില്‍ മുന്‍ ഹിന്ദുവായിരുന്ന പാതിരിയെ ക്ഷണിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.













Discussion about this post