കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി.
കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.പ്രതികൾ ചെയ്ത കുറ്റം സാമ്പത്തിക ഭീകരവാദമാണെന്ന എൻഐഎ വാദം കോടതി അംഗീകരിച്ചു.
Discussion about this post