ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ സ്വദേശിജാഗരണ്‍ മഞ്ചുള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ പ്രചരണം നടത്തിയതിന്റെ ഫലമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചതില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നടക്കുന്ന ഇറക്കുമതിയില്‍ 24.7ശതമാനമാണ് ഇടിവുണ്ടായത്. ഏതാണ്ട് രണ്ട് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം കോടി രൂപയാണ് ഇതുമൂലം ചൈനയ്ക്ക് നഷ്ടമുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചൈനീസ് ഗവണ്മെന്റിന്റെ കസ്റ്റംസ് കണക്കുകളാണ് ഇത്രയും ഇടിവുണ്ടായതെന്ന് സൂചനകള്‍ തരുന്നത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുടെ കടന്നുകയറ്റത്തെത്തുടര്‍ന്ന് ശക്തമായ നടപടികളാണ് ചൈനയ്‌ക്കെതിരേ ഇന്ത്യ സ്വീകരിച്ചത്. ചൈനീസ് ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമായിരുന്നു ആദ്യം നടപ്പിലാക്കിയത്. 300 ദശലക്ഷം ഡോളര്‍ വിലവരുന്ന ടെലിവിഷന്‍ സെറ്റുകളാണ് ഓരോ കൊല്ലവും ചൈനയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഈ ഇറക്കുമതിക്ക് പകരമായി ആഭ്യന്തര നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വഴിമാറ്റി ഇറക്കുമതി ചെയ്യുന്ന രീതിയ്ക്കും കേന്ദ്രസര്‍ക്കാര്‍ കടിഞ്ഞാണിട്ടു. ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട് ഫോണുകളുടെ വില്‍പ്പനയും കുത്തനെ കുറഞ്ഞു. ജൂണ്‍ മാസത്രയത്തില്‍ 72 ശതമാനവും മാര്‍ച്ച് മാസത്രയത്തില്‍ 81 ശതമാനവുമാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ഇന്ത്യയില്‍ കുറഞ്ഞത്. ഷിയോമി കമ്പനി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവരുടെ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട് ഫോണുകളില്‍ കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു.
ഗൃഹോപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, തുണിത്തരങ്ങള്‍, എയര്‍ കണ്ടീഷനറുകള്‍, സ്റ്റീല്‍, അലൂമിനിയം, വൈദ്യുത വാഹനങ്ങള്‍ തുടങ്ങി അനേകം വസ്തുക്കള്‍ക്ക് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക തീരുവ കൊണ്ടുവരാനും കേന്ദ്രഗവണ്മെന്റ് ആലൊചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവഴി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്രഗവണ്മെന്റിന്റെ ഉദ്ദേശം.
ഇതോടൊപ്പം ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശത്ത് നിര്‍മ്മിതമായ സാധനങ്ങള്‍ ഉപയോഗിക്കാനും വലിയ പ്രചരണമാണുണ്ടായത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിവിധ പേരുകളിലും ബ്രാന്‍ഡുകളിലുമാണ് പുറത്തിറങ്ങുന്നതെങ്കിലും അവയെല്ലാം കമ്യൂണിസ്റ്റ് ചൈനീസ് സര്‍ക്കാരിന്റെ വിവിധ മുഖങ്ങള്‍ മാത്രമാണ്. കനത്ത സബ്‌സിഡി നല്‍കിയും തൊഴിലാളികളെ ചൂഷണം ചെയ്തും കനത്ത നികുതിയിളവ് നല്‍കിയുമെല്ലാം വലിയ തോതില്‍ വിലയിടിച്ച് ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കമ്പോളം നിറച്ച് മത്സരം ഒഴിവാക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയുടെ തന്ത്രം.
Video-
https://www.facebook.com/braveindianews/videos/680926575960151/
മറ്റ് രാജ്യങ്ങളില്‍ ആഗോളനിയമങ്ങള്‍ക്ക് വിധേയമായി ഏറ്റവും കുറഞ്ഞ ഗുണനിലവാരമുറപ്പ് വരുത്തി പുറത്തിറങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അതുകൊണ്ടാണ് ചൈനീസ് ആക്രിസാധനങ്ങളോട് പിടിച്ചു നില്‍ക്കാനാകാതെ വരുന്നത്. ഇത് വഴി സാമ്പത്തിക സാമ്രാജ്യത്തമാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നും സ്വദേസി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ നാമെല്ലാം അതുകൊണ്ട് തന്നെ ബോധപൂര്‍വം യത്‌നിക്കണമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യയിലെ 92% ജനങ്ങളും ചൈനീസ് ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കാന്‍ അനുകൂലമാണെന്ന് ദേശീയമാദ്ധ്യമമായ ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ തെളിഞ്ഞിരുന്നു. ജനങ്ങള്‍ പൂര്‍ണ്ണമായും കേന്ദ്രഗവണ്മെന്റിനും നരേന്ദ്രമോദിയോടും ഒപ്പമാണെന്നതിന് തെളിവാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Discussion about this post