മുംബൈ : അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ പൈലറ്റായിരുന്ന ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ മുംബൈയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു.സംസ്കാര ചടങ്ങിൽ കരസൈന്യം, നാവികസേന, കോസ്റ്റ് ഗാർഡ്,മുംബൈ പോലീസ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.മുംബൈ നഗരത്തിന്റെ മേയറും ദീപക് വസന്ത് സാഥെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ദിവങ്ങൾക്കു മുൻപാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽ പെടുന്നത്.അപകടത്തിൽ വസന്ത് സാഥെയുടെ സഹ പൈലറ്റായിരുന്ന ക്യാപ്റ്റൻ അഭിഷേക് കുമാറും മരണപ്പെട്ടിരുന്നു.ക്യാപറ്റൻ ദീപക് വസന്ത് സാഥെ മുമ്പ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. പതിനായിരം മണിക്കൂർ ബോയിങ് 737 എയർക്രാഫ്റ്റ് പറത്തിയ അനുഭവജ്ഞാനവും വസന്ത് സാഥെയ്ക്കുണ്ടായിരുന്നു.
Discussion about this post