മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. മകള്‍ തൃഷാലയുടെ മൂക്കിന്റെ ശസ്ത്രകിയയുമായി ബന്ധപ്പെട്ടാണ് പരോള്‍.
1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്.അഞ്ച് വര്‍ഷത്തേക്കായിരുന്നു ശിക്ഷ. വിചാരണക്കാലത്ത് 18 മാസം ജയില്‍വാസം അനുഭവിച്ചതിനാല്‍ അത് ഒഴിച്ചുള്ള 42 മാസത്തെ ശിക്ഷയാണ് അനുഭവിക്കേണ്ടത്. 2013 മെയ് മുതല്‍ 2014 മെയ് വരെയുള്ള തടവുശിക്ഷയ്ക്കിടെ 118 ദിവസം പരോള്‍ ലഭിച്ചിരുന്നു.
പുതുവത്സരസമയത്ത് സഞ്ജയ് ദത്തിന് പരോള്‍ നല്‍കിയതില്‍ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും പുതുവത്സരസമയത്ത് 30 ദിവസത്തെ പരോളില്‍ ദത്ത് പുറത്തിറങ്ങിയിരുന്നു. അതിന് ശേഷം ഭാര്യയുടെ അനാരോഗ്യം പറഞ്ഞ് രണ്ട് തവണ പരോള്‍ നീട്ടിനല്‍കി. ശിക്ഷക്കപ്പെട്ട ശേഷം മെയ് 2013നും മെയ് 2014നും ഇടയില്‍ 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്. സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ നല്‍കുന്നതിനെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post