ന്യൂഡൽഹി : ഇസ്രായേലിൽ നിന്നും വാങ്ങിയ ഹെറോൺ ഡ്രോണുകളിൽ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി വ്യോമസേന.നിലവിൽ, നൂറോളം ഹെറോൺ ഡ്രോണുകളാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്.പ്രധാനമായും ശത്രുപക്ഷം സൈന്യത്തെ എങ്ങനെയൊക്കെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് കണ്ടെത്താനും അതിർത്തി മേഖലയിലെ നിരീക്ഷണത്തിനുമാണ് ഈ ഡ്രോണുകൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ‘പ്രോജക്ട് ചീറ്റ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി വഴി ഹെറോൺ ഡ്രോണുകളിൽ ടാങ്ക് വേധ മിസൈലുകൾ ഘടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് പ്രതിരോധ മന്ത്രാലയം നടത്തുന്നത്.
ഇതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് കാലം ഒരുപാടായെങ്കിലും ഇപ്പോഴാണ് ഭരണതലത്തിലുള്ള അനുമതി ലഭിക്കുന്നത്.3500 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി വരുന്ന ചിലവ്.ചൈനയുമായുള്ള അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ പദ്ധതി അതിവേഗം നടപ്പിലാക്കുമെന്നാണ് സൂചനകൾ.
Discussion about this post