ഡൽഹി:ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന വീണ്ടും രംഗത്ത്. ഗാൽവാൻ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യയാണെന്നാണ് ചൈന വീണ്ടും ആരോപിക്കുന്നത്. ചൈനീസ് അംബാസഡർ സൺ വെഡോംഗ് ആണ് വ്യാജ ആരോപണവുമായി പ്രകോപനത്തിനിറങ്ങിയിരിക്കുന്നത്.
ലഡാക്കിലെ നിയമലംഘകർക്കെതിരെ സമഗ്രമായ അന്വേഷണം നടത്താൻ ഞാൻ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നുവെന്നാണ് ചൈനയിലെ ഇന്ത്യ അംബാസഡർ സൺ വെഡോംഗ് വ്യക്തമാക്കിയത്. അതിർത്തിയിലെ ഇന്ത്യൻ സൈനികതരെ കർശനമായി ശിക്ഷിക്കണം.ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിക്കണം. ചൈനിസ് സൈനികരെ പ്രകോപിപ്പിക്കാൻ ശ്രമിക്കാതിരിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളണം.എംബസി മാസികയിൽ അച്ചടിച്ച ലേഖനത്തിലാണ് ചൈനീസ് അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ലഡാക്ക് അതിർത്തിയിലെ സംഘർഷം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും ചൈന പ്രശ്നങ്ങളിൽ നിന്ന് പിൻമാറാൻ തയ്യാറാകുന്നില്ല. അതിർത്തിയിൽ നിരന്തരം ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുന്നുണ്ട്. ലോകരാജ്യങ്ങൾ മുഴുവൻ ചൈനയുടെ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായിരുന്നു. ഇന്ത്യയുടെ 22സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്. എന്നാൽ ചൈനയ്ക്ക് എത്ര സൈനികരുടെ ജീവൻ നഷ്ടമായെന്ന് ഇതുവരെ കണക്കുകൾ പുറത്തുവന്നിട്ടില്ല. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രകേപനമായണ് ശക്തമായ മറുപടി നൽകാൻ ഇന്ത്യൻ സൈനികരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ലഡാക്കിലെ പാങ്കോങ്‌സോ തടാക പ്രദേശത്ത് നിന്ന് ചൈനീസ് സൈന്യം ഇതുവരെ പിൻമാറിയിട്ടില്ലെന്നാണ് സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന.
Discussion about this post