കോവിഡ് ഭേദമായെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
രോഗമുക്തി നേടാൻ ആശംസകൾ നേർന്നവർക്കും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിൽ കുറച്ചു ദിവസം നിരീക്ഷണത്തിൽ കഴിമെന്നും അമിത് ഷാ പറഞ്ഞു.
‘ഇന്ന് എന്റെ കൊറോണ വൈറസ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരിക്കുന്നു. എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ദൈവത്തിനോടും നന്ദി രേഖപ്പെടുത്തുന്നു. ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരം കുറച്ച് ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തിൽ തുടരും. , ‘ഷാ ട്വീറ്റ് ചെയ്തു.
आज मेरी कोरोना टेस्ट रिपोर्ट नेगेटिव आई है।
मैं ईश्वर का धन्यवाद करता हूँ और इस समय जिन लोगों ने मेरे स्वास्थ्यलाभ के लिए शुभकामनाएं देकर मेरा और मेरे परिजनों को ढाढस बंधाया उन सभी का ह्रदय से आभार व्यक्त करता हूँ।
डॉक्टर्स की सलाह पर अभी कुछ और दिनों तक होम आइसोलेशन में रहूँगा।— Amit Shah (Modi Ka Parivar) (@AmitShah) August 14, 2020
കൊറോണ അണുബാധയ്ക്കെതിരെ പോരാടുന്നതിന് എന്നെ സഹായിച്ചതും എന്നെ ചികിത്സിച്ചതുമായ മെഡന്ത ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു, ‘ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post