ഡല്‍ഹി:പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസില്‍ നിന്നും ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു കഴിഞ്ഞുവെന്നും സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗത്തില്‍ മോദി പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍നടപടി.
രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുത്താല്‍ അത് നേടുന്നതുവരെ ഇന്ത്യക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്‌കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപത്തില്‍ പതിനെട്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്നും ഇത് രാജ്യം നടപ്പിലാക്കുന്ന നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് വരികയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയോടൊപ്പം മെയ്ക്ക ഫോര്‍ വേള്‍ഡ് ആവണം നമ്മുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. ലോകത്തിന് വേണ്ടി ഇന്ത്യ ഉത്പാദിപ്പിക്കണം. പ്രോജക്ട് ടൈഗര്‍ പദ്ധതിക്ക് പിന്നാലെ പ്രോജക്ട് ലയണ്‍ എന്ന പേരില്‍ സിംഹങ്ങളുടെയും ഡോള്‍ഫിനുകളുടെയും സംരക്ഷണത്തിന് പ്രത്യേകപദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രോജക്ട് ടൈഗര്‍ എന്ന കടുവകളുടെ സംരക്ഷണത്തിനായി നടത്തിയ പദ്ധതി പ്രയോജനം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആധാ!ര്‍ കാര്‍ഡ് മാതൃകയില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇനി ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭ്യമാകുമെന്ന് ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പ്രഖ്യാപിച്ച് മോദി വിശദീകരിച്ചു.
Discussion about this post