ന്യൂഡൽഹി : എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയിരുന്നത് അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ.ശത്രു കണ്ണിൽ പെട്ടാൽ ഒറ്റയടിക്ക് തരിപ്പണമാക്കാൻ കെൽപ്പുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ആന്റി ഡ്രോൺ സംവിധാനമാണ് ചെങ്കോട്ടയ്ക്കു സമീപം സ്ഥാപിച്ചിരുന്നത്.
മൂന്നു കിലോമീറ്റർ വരെ മൈക്രോഡ്രോണുകളെ നിരീക്ഷിക്കാൻ കഴിയുന്ന ആന്റിഡ്രോൺ സിസ്റ്റത്തെ കൂടാതെ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ നിരീക്ഷിക്കാൻ വാന്റേജ് പോസ്റ്റുകളിൽ ഫേഷ്യൽ റെക്കഗ്നീഷ്യൻ സംവിധാനവും സ്ഥാപിച്ചു.കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചായിരുന്നു ആഘോഷ പരിപാടികളെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post