മൊഗാദിഷു: മുബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ സൊമാലിയയിലും ആക്രമണം. സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ബീച്ച് ഫ്രണ്ട് ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്ആക്രമണത്തിൽ 17 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തീവ്രവാദികൾ ഹോട്ടൽ പിടിച്ചെടുത്തു ആളുകൾക്കുനേരെ വെടിവെയക്കുകയായിരുന്നു. സുരക്ഷാ സേനയും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ സംഭവസ്ഥലത്ത് തുടരുന്നു.
ഹോട്ടലിനകത്ത് പ്രവേശിച്ച് സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു എന്നാണ് റിപ്പോർട്ട്. ഇൻഫർമേഷൻ വക്താവ് ഇസ്മയിൽ മുഖ്താർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ സേന ഹോട്ടൽ പൂർണ്ണമായും വളഞ്ഞു കഴിഞ്ഞു.
അൽ-ക്വയ്ദയുമായി ബന്ധപ്പെട്ട അൽ-ഷബാബ് എന്ന തീവ്രവാദ സംഘടനയാണ് ഈ ഭീകരാക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ഹോട്ടൽ ഗേറ്റ് കാർബോംബ് ഉപയോഗിച്ച് തകർത്താണ് ഭീകരർ അകത്തു പ്രവേശിച്ചത്. ഇതിനു ശേഷം തോക്കുധാരികളായ ഭീകരർ ഹോട്ടലിൽ പ്രവേശിച്ച് അവിടെയുള്ളവരെ ബന്ദിയാക്കുകയായിരുന്നു.ഹോട്ടലിനുള്ളിലെ പത്തുപേരെ സുരക്ഷാ സേന ഇതിനകം മോചിപ്പിച്ചിട്ടുണ്ട്.
Discussion about this post