സൗദി അറേബ്യയിലും യുഎഇയിലും റഷ്യയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തും.ഇക്കാര്യത്തിൽ റഷ്യ യുഎഇയുമായി ധാരണയിലെത്തിയിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കിറിൽ ദിമിത്രീവാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡിനെ ചെറുക്കാനുള്ള റഷ്യയുടെ ഈ പോരാട്ടത്തിൽ സൗദി അറേബ്യ രാജ്യത്തിന്റെ ഉത്തമ പങ്കാളിയായി നിലകൊള്ളുമെന്ന വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈമാസം ആദ്യം റഷ്യ കോവിഡ് വാക്സിൻ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. നിലവിൽ കൂടുതൽ കോവിഡ് വാക്സിനുകൾ നിർമിക്കാനുള്ള യജ്ഞത്തിലാണ് രാജ്യം.ആഗസ്റ്റ് അവസാനത്തോടെ യുഎഇയിൽ ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല, ബ്രസീൽ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലും റഷ്യ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്താനുദ്ദേശിക്കുന്നുണ്ട്.











