കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെടിയിരുപ്പ് മേഖലയിലെ ആറ് പേർക്കും കൊണ്ടോട്ടി മേഖലയിലെ നാലുപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം, പാലക്കാട് ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവരുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതായി മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല, രക്ഷാപ്രവർത്തനങ്ങൾക്കെത്തിയ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും വിമാനാപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post