തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം വിവാദമായതിന് പിന്നാലെ മോഹന്‍ലാലിനെതിരെ വി.ശിവന്‍കുട്ടി എംഎല്‍എ രംഗത്ത്.ലാലിസത്തിന് മോഹന്‍ലാല്‍ എന്തിനാണ് രണ്ട് കോടി രൂപ വാങ്ങിയതെന്ന് വെളിപ്പെടുത്തണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പണം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച മോഹന്‍ലാല്‍ എന്തിനാണ് പണം വാങ്ങിയത്.ഇത്രയും തുക പരിപാടിക്കായി ചെലവു വരുമോയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്നും ശിവന്‍കുട്ടി ആരോപിച്ചു.
മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.ഈ അരങ്ങേറ്റ പരിപാടിക്ക് നമ്മുടെ സര്‍ക്കാര്‍ രണ്ടു കോടി ചിലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നു എന്ന് മനസ്സിലാകുന്നില്ല. ദേശീയ ശ്രദ്ധ നേടുന്ന ഇങ്ങനൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ കൊടുത്തതു വഴി ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കാണമെന്നും വിനയന്‍ പറഞ്ഞിരുന്നു.
അതേസമയം ലാലിസത്തിന് വാങ്ങിയ പണം പ്രതിഫലമില്ലെന്നും കലാകാരന്മാര്‍ക്കുള്ള ചെലവുമാത്രമാണെന്നുമായിരുന്നു മോഹന്‍ലാല്‍ വിശദീകരണം നല്‍കിയത്.
Discussion about this post