വാഷിങ്ടണ്‍ : വെര്‍ജീനിയയില്‍ പ്രാദേശിക ടെലിവിഷന്‍ ചാനലിനു വേണ്ടിയുള്ള ലൈവ് ഷോയ്ക്കിടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും വെടിവച്ചു കൊന്നു.
റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കര്‍ (24), ക്യാമറാമാന്‍ ആഡം വാര്‍ഡ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചാനലിലെതന്നെ മുന്‍ ഉദ്യോഗസ്ഥനാണ് കൊലപാതകത്തിനു പിന്നില്‍. ഇയാളെ പിന്നീടു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെര്‍ജീനിയയുടെ തലസ്ഥാനമായ റിച്ച്മണ്ടില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബെഡ്‌ഫോഡ് പ്രവിശ്യയില്‍ രാവിലെ 6.45ന് ആണ് സംഭവം.
ഈ മേഖലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സ്മിത്ത് മൗണ്ടന്‍ തടാകത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ഫീച്ചര്‍ ചിത്രീകരിക്കുമ്പോഴാണു വെടിവയ്പുണ്ടായത്. പ്രദേശത്തെ വ്യാപാര മേഖലയുടെ പ്രതിനിധിയായ വിക്കി ഗാര്‍ഡനര്‍ എന്ന സ്ത്രീയുമായുള്ള അഭിമുഖം പകര്‍ത്തുന്നതിനിടെയാണ് അക്രമി തുരുതുരെ വെടിയുതിര്‍ത്തത്. വിക്കി അലറിക്കൊണ്ടു രക്ഷപ്പെടുന്നതും ക്യാമറാമാന്‍ വെടിയേറ്റു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരുക്കേറ്റ വിക്കിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Discussion about this post