തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് എൻഫോഴ്സ്മെന്റ് കേസിൽ സ്വപ്നയ്ക്ക് ജാമ്യമില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിര്‍ണായക മൊഴിയുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ രംഗത്തെത്തി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നും ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിച്ചുവെന്നും വേണുഗോപാല്‍ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്കി. ഈ അക്കൗണ്ടില്‍ 30 ലക്ഷമാണ് ആദ്യം നിക്ഷേപിച്ചത്. ഈ തുക സ്വപ്ന തന്നെ പിന്‍വലിച്ചു. അതിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വപ്നയെ പരിചയപ്പെടുത്തിയതിനു ശേഷം താന്‍ മടങ്ങിയെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെനന്നായിരുന്നു ശിവശങ്കര്‍ നല്കിയ മൊഴി. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും വേണുഗോപാല്‍ ഇഡിയോട് വെളിപ്പെടുത്തി.
അന്വേഷണ ഏജന്‍സികള്‍ ഈ അക്കൗണ്ടില്‍ നിന്നും 64 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന നേരത്തെ പറഞ്ഞത്. അക്കൗണ്ടിലുണ്ടായിരുന്ന തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.
Discussion about this post