സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലിസി മരണപ്പെട്ടത്.മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്. ഇന്ന് കാസർകോടും കോട്ടയത്തും ഓരോരുത്തർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു












