ശ്രീനഗർ : ലൈൻ ഓഫ് കൺട്രോളിനു സമീപമുള്ള ചൈനയുടെ ഏഴ് മിലിട്ടറി എയർബേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.വടക്കൻ ലഡാക്ക് മുതൽ വടക്കു കിഴക്കൻ അരുണാചൽ പ്രദേശ് വരെയുള്ള ഭാഗങ്ങളിലാണ് ഇന്ത്യ നിരീക്ഷണം നടത്തുന്നത്.ചൈനയുടെ ഹോട്ടൻ, ഗർ ഗുൻസ, കാഷ്ഘർ, ഹോപ്പിങ്, കോങ്ക സോങ്, ലിൻഷി, പങ്കാഡ് എന്നീ വ്യോമതാവളങ്ങളെ നിരീക്ഷിക്കുന്ന കാര്യം ഉന്നതതല ഉദ്യോഗസ്ഥർ ദേശിയ മാധ്യമങ്ങളെ അറിയിച്ചു.
ഈ വ്യോമതാവളങ്ങളിൽ ചൈന അടുത്തിടെ അറ്റകുറ്റപണികൾ നടത്തി റൺവേയുടെ വലിപ്പം വരെ വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.ചൈനയുടെ സുഖോയ് -30, മിഗ് -29 എന്നീ യുദ്ധവിമാനങ്ങൾ വ്യോമതാവളത്തിൽ വിന്യസിച്ചതായി നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഇന്ത്യയുമായി ഏറ്റുമുട്ടലുണ്ടാവുന്നതിനു തൊട്ടു മുമ്പ് ഏപ്രിൽ -മെയ് മാസങ്ങളിൽ ഇതു പോലെ യുദ്ധവിമാനങ്ങൾ ചൈന വ്യോമതാവളങ്ങളിൽ വിന്യസിച്ചിരുന്നു.
Discussion about this post