കൊച്ചി : കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി. കെ സി ബി ഐക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി.
കാസർകോട്ടെ സിപിഎം പ്രാദേശിക നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം സിബിഐക്ക് തുടരാമെന്നും കോടതി വിധി പറഞ്ഞു.കേസ് സിബിഐക്ക് വിട്ടു കൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് ശരിവെച്ചത്.2019 സെപ്റ്റംബർ 30നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ കൈമാറിയത്.
Discussion about this post