മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കെട്ടിടം തകർന്നു വീണ് 11 പേർ മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് റായ്‌ഗഡിലെ മഹദ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നു വീണത്.സംഭവത്തിൽ കെട്ടിടത്തിന്റെ നിർമ്മാതാക്കൾ കോൺട്രാക്ടർമാർ, എൻജിനീയർമാർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്ന് റായ്ഗഡ് ജില്ലയുടെ സുപ്പീരിയന്റണ്ട് ഓഫ് പോലീസായ അനിൽ പരസ്‌കാർ അറിയിച്ചു.
സ്ഥലം കൃത്യമായി പരിശോധിക്കാതെ കെട്ടിടം നിർമിക്കാൻ അനുമതി നൽകിയതിനാൽ മുൻ മഹദ് മുൻസിപ്പൽ കൗൺസിൽ ചീഫായ ശശിക്കാന്ത് ഡിഘെ, മഹദ് മുൻസിപ്പൽ കൗൺസിലിന്റെ ജൂനിയർ കൺസ്ട്രക്ഷൻ ഇൻസ്പെക്ടർ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.ഐപിസിയുടെ 304, 304-A, 337, 338 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുള്ളത്.നിലവിൽ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Discussion about this post