കോഴിക്കോട്: സർക്കാർ നൽകിയ ഓണാക്കിറ്റിലെ ശർക്കരയിൽ നിരോധിത ലഹരി വസ്തുവായ ഹാൻസ് കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ സൗത്തിലെ പൊതുവിതരണകേന്ദ്രത്തിൽനിന്ന് വിതരണംചെയ്ത ഓണക്കിറ്റിലെ ശർക്കരയിലാണ് ഹാൻസ് പാക്കറ്റ് കണ്ടെത്തിയത്.
കോഴിക്കോട് നടുവണ്ണൂർ പുത്തലത്ത് ആലിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം ലഭിച്ച ശർക്കര പലഹാരമുണ്ടാക്കാനായി ഉരുക്കിയപ്പോഴാണ് ഹാൻസ് പാക്കറ്റ് പുറത്തുവന്നത്. പ്ലാസ്റ്റിക് പാക്കറ്റിൽ നിന്ന് പുകയിലയുടെ പൊടിയും കിട്ടി.
ഓണക്കിറ്റിൽ ശർക്കരയുടെ കട്ടയാണ് ഇവർക്ക് ലഭിച്ചത്. ഉരുക്കിയ ശർക്കരയിൽ നിന്ന് ലഭിച്ചത് ഹാൻസ് ആണെന്ന് സ്ഥിരീകരിച്ച കുടുംബം ഹെൽത്ത് ഇൻസ്പെക്ടറെ സമീപിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് റിപ്പോർട്ട് നൽകി.
Discussion about this post