തിരുവനന്തപുരം : സെക്രട്ടറിയേറ്റ് തീപ്പിടുത്തം അന്വേഷിക്കുന്നത് സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണത്തിൽ മന്ത്രിമാരുടെ ഇടപെടലുണ്ടെന്നും ഇത് തീർത്തും ഭരണഘടനാ ലംഘനമാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.ഇത് അന്വേഷണ സംഘമല്ല അട്ടിമറി സംഘമാണെന്ന് അദ്ദേഹം പറഞ്ഞു.
അട്ടിമറി മറച്ചുപിടിക്കാൻ മന്ത്രിമാർ തന്നെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മാത്രമല്ല, ലൈഫ് പദ്ധതിയുടെ പേരിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.
Discussion about this post