മലപ്പുറം : കോവിഡ് വ്യാപനത്തെ തുടർന്ന് മഞ്ചേരി സബ് ജയിൽ താൽക്കാലികമായി അടച്ചു.ജയിലിലെ 10 ഉദ്യോഗസ്ഥർക്കും 13 തടവുകാർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഓണാഘോഷം സംഘടിപ്പിച്ച കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു.കോവിഡ് ചട്ടങ്ങളെല്ലാം ലംഘിച്ചു കൊണ്ടായിരുന്നു ഇവിടെ ആഘോഷ പരിപാടികൾ നടന്നത്.ആഘോഷം സംഘടിപ്പിച്ച അമ്പതോളം ജീവനക്കാർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post