സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 2317 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്.ഇന്ന് 2225 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 23,277 പേരാണ്.
കേരളത്തിൽ സമ്പർക്ക വ്യാപനത്തിന്റെ അളവ് വളരെ കൂടുതലായെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൂന്നു ജില്ലകളിൽ രോഗികളുടെ എണ്ണം 200 കടന്നു.408 പേർക്ക് രോഗം ബാധിച്ച തിരുവനന്തപുരത്താണ് ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 34,988 പരിശോധനകളാണ് ആരോഗ്യവകുപ്പ് നടത്തിയത്.
Discussion about this post