തിരുവനന്തപുരം : പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളായ സ്ഥാപന ഉടമകൾ പിടിയിൽ.മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേലും ഭാര്യയും മാനേജിങ് പാർട്ണറുമായ പ്രഭാ ഡാനിയേലുമാണ് അറസ്റ്റിലായത്.കോന്നി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിൽ 2,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
പത്തനംതിട്ട പോലീസ് ചങ്ങനാശ്ശേരിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി.പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണായിരിക്കും സംഘത്തിന് നേതൃത്വം.സാമ്പത്തിക തട്ടിപ്പിൽ, വിദേശരാജ്യങ്ങളിലും ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതിനാൽ ഇന്റർ പോളിന്റെ സഹായം തേടുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post