ന്യൂഡൽഹി : കള്ളക്കടത്ത് നടത്തിയ 42 കോടിയുടെ സ്വർണ്ണക്കട്ടികളുമായി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് എട്ടുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. രാജ്ധാനി എക്സ്പ്രെസ്സിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇവരുടെ കൈവശം 504 സ്വർണക്കട്ടികളാണ് ഉണ്ടായിരുന്നത്.മാത്രമല്ല, ഇവർ വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.
സ്വർണക്കട്ടികൾ റവന്യു ഇന്റലിജൻസ് കണ്ടെത്തിയത് പ്രതികൾ ധരിച്ചിരുന്ന, സ്വർണം ഒളിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത വസ്ത്രത്തിനുള്ളിൽ നിന്നാണ്. പിടിച്ചെടുത്ത സ്വർണക്കട്ടികൾ മ്യാന്മറിൽ നിന്നും മണിപ്പൂരിലെ മോറെ അതിർത്തി വഴി ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തിയതാണെന്നാണ് സൂചനകൾ.പ്രതികൾക്കെതിരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം നടന്നു വരികയാണ്.
Discussion about this post