ആതന്‍സ്: ഗ്രീസില്‍ പോലീസ് വെടിവെയ്പില്‍ 17വയസുകാരന്‍ കൊല്ലപ്പെട്ടു. 17 വയസുകാരനായ അഭയാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഗ്രീക്ക് പോലീസും കളളക്കടത്തുകാരും തമ്മില്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചുണ്ടായ വെടിവെയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
മൂന്ന് കളളക്കടത്തുകാരെയാണ് പോലീസ് പിടികൂടിയത്. വെടിവെയ്പിനിടെയാണ് 17 കാരനായ അഭയാര്‍ത്ഥി കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം. മരിച്ചയാളുടെ വിവരങ്ങള്‍ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു.
Discussion about this post