തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവരിൽ, 1962 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.174 പേരുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കേരളത്തിൽ ഇന്ന് ഏഴ് പേർക്കാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരിൽ 33 പേർ ആരോഗ്യ പ്രവർത്തകരാണ്.1766 പേർ രോഗവിമുക്തനായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു.310 പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ.304 പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത കോഴിക്കോട് ആണ് തൊട്ടുപിന്നിൽ.സംസ്ഥാനത്തെ 18 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.











