തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 310 പേർക്കും കോഴിക്കോട് 304 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എറണാകുളം, കോട്ടയം ജില്ലകളിലും ഇരുന്നൂറിലധികം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ 231 പേർക്കും കോട്ടയം ജില്ലയിൽ 223 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് സംസ്ഥാനത്ത് ആകെ 2,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മാത്രമല്ല, ഏഴ് പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1962 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതിൽ 174 പേരുടെ പേരുടെ സമ്പർക്ക ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല.ബാക്കിയുള്ളവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരും 110 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്.












