തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു.വെമ്പായം സ്വദേശി മിഥിലാജ് (32) തേമ്പാൻമൂട് സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്.തേമ്പാൻമൂട് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം.ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇവരെ വാഹനം തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷഹീൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാത്രി 12 മണിയോടെ ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു.മിഥിലാജും ഹക്ക് മുഹമ്മദും വെട്ടേറ്റു നിലത്തു വീണപ്പോൾ ഷഹീൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹക്ക്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചുമാണ് മരണമടഞ്ഞത്.സംഭവത്തിൽ, മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിന് പുറകിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.വെഞ്ഞാറമൂട്ടിലെ തേമ്പാൻമൂട് , തുടർച്ചയായി സിപിഎം-കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ്.
Discussion about this post