ന്യൂഡൽഹി : ഇന്ത്യ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബർ 30 വരെ നീട്ടി.ഇതേ സംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കാർഗോ സേവനത്തിനും തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള വിമാനയാത്രയ്ക്കും ഈ വിലക്കുകൾ ബാധകമാവുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചത്.
നിലവിൽ വന്ദേഭാരത് പോലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് നടക്കുന്നത്.
കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 5 മാസമായി ഇന്ത്യയിൽ രാജ്യാന്തര വിമാന കമ്പനികൾ സർവീസ് നടത്തുന്നില്ല. അതേസമയം, രാജ്യത്ത് ആഭ്യന്തര വിമാന കമ്പനികൾ സർവീസുകൾ നടത്തുന്നുണ്ട്. ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് മാസങ്ങൾക്കു മുമ്പാണ് കേന്ദ്ര സർക്കാർ നീട്ടിയത്. കോവിഡ് ചട്ടങ്ങൾ പാലിച്ചു മാത്രമെ വിമാന സർവീസുകൾ നടത്താവൂ എന്ന് വിമാനകമ്പനികൾക്ക് കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post